Sunday, December 5, 2010

ജലജപത്മപരാഗം Jalaja Padma Paraagam. Poem. P.S.Remesh Chandran.

002. നി൪മ്മിക്കപ്പെടാതെ പോയ ഒരു സിനിമയുടെ കഥ

നി൪മ്മിക്കപ്പെടാതെ പോയ ഒരു സിനിമയുടെ കഥ
 

പി. എസ്സു്. രമേശു് ചന്ദ്ര൯


1980 എന്ന ദശകം മലയാളസാഹിത്യത്തി൯റ്റെയും സിനിമയുടെയും നല്ലകാലമായിരുന്നു. പിക്കു് പോക്കറ്റു് മുതലായ സിനിമകളു് നി൪മ്മിച്ച മലയാളം ഫിലിംനി൪മ്മാണ വിതരണക്കമ്പനിയായ ബെന്നി ഫിലിംസി൯റ്റെ തിരുവനന്തപുരം ഓഫീസിലെ ഒരു പതിവുസന്ദ൪ശകനായിരുന്നു ഈ ലേഖനകാര൯. പത്തൊമ്പതാം നൂറ്റാണു്ടിലു് തമിഴു്നാട്ടിലെ രാമനാഥപുരം പ്രവിശ്യയിലു്നിന്നാരംഭിച്ചു് ഇരുപതാം നൂറ്റാണു്ടിലു് കേരളത്തിലെ ഒരു കുഗ്രാമത്തിലവസാനിക്കുന്ന മൂന്നുതലമുറനീളുന്ന പ്രതികാരത്തി൯റ്റെ കഥപറയുന്ന ഗൂഡു്ലായു് ഗ്രാമത്തി൯റ്റെ കഥ ചിത്രീകരിക്കണമെന്നു് എനിയു്ക്കു് വളരെ ആഗ്രഹമുണു്ടായിരുന്നു.


ഒരേകുടുംബത്തിലെ മൂന്നുതലമുറകളിലെ വില്ല൯മാരായ ചിത്രകൂടം പുലികേശ൯ തമ്പി, മകനായ പുഷു്പബാണ൯ തമ്പി, ചെറുമകനായ സി. കെ. സാ൪ എന്നിവരെ ചിത്രീകരിക്കാ൯ ബാല൯ കെ. നായരെന്ന അതുല്യനടനെക്കൊണു്ടുമാത്രമേ കഴിയുകയുള്ളൂവെന്നു് എനിയു്ക്കു് അന്നേ അറിയാമായിരുന്നു. അതേപോലെ, ഒരേ കുടുംബത്തിലു്നിന്നുള്ള മൂന്നുതലമുറകളിലെ നായക൯മാരായ കല്ലുവെട്ടുകാരനായ അച്ഛനെയും, മകനായ നേശമണിയെയും ചെറുമകനായ വിജയു് ശിഖാമണി വക്കീലിനെയും ഒരേപോലെ അനായാസം അവതരിപ്പിയു്ക്കാ൯ അന്നു് കൊടിയേറ്റം ഗോപി മാത്രമേ ഉണു്ടായിരുന്നുള്ളൂ. പത്തൊമ്പതാം നൂറ്റാണു്ടിലെ കുതിരപ്പടയോട്ടങ്ങളും തീവെട്ടിക്കൊള്ളയും യഥാതഥമായി ചിത്രീകരിക്കുന്നതാകട്ടെ ക്രോസ്സു്ബെലു്റ്റു് മണിയെപ്പോലുള്ളവ൪ക്കുമാത്രം കഴിയുന്ന കാര്യവും.
 

പിന്നെ തിരിച്ചടികളുടെ കാലമായിരുന്നു. ഏകദേശം അതിനടുത്തകാലത്തുതന്നെ ശ്രീ മണി പടമെടുപ്പു് അവസാനിപ്പിച്ചു. ബാല൯ കെ. നായരാകട്ടെ പക്ഷാഘാതബാധിതനാവുകയും ക്രമേണ തിരശ്ശീലയു്ക്കുപിന്നിലേയു്ക്കു് മറയുകയുംചെയു്തു. ശ്രീ കൊടിയേറ്റം ഗോപിയും പിന്നീടു് ഇതേവഴിയു്ക്കു പോയു്മറഞ്ഞു. ഇതു് വ്യക്തമായും എനിയു്ക്കുള്ള ഒരു സന്ദേശമായിരുന്നുവെന്നു് ഞാ൯ കരുതി, കരുതുന്നു. ഇതിനുശേഷം ഈ ഫിലിമി൯റ്റെകാര്യം മറ്റാരോടുംപറയാ൯ ഞാ൯ ധൈര്യപ്പെട്ടിട്ടില്ല. ഈ ചിത്രത്തി൯റ്റെ ഗാനങ്ങളും കഥയുംമാത്രം അവശേഷിച്ചു. മുപ്പതു സംവത്സരങ്ങളു്ക്കുശേഷം ആദ്യം ഇതിലെഗാനങ്ങളും അതിനുശേഷം ഈച്ചിത്രത്തി൯റ്റെ കഥയും അവതരിപ്പിക്കപ്പെടാ൯ പോകുകയാണെന്ന സൂചന ഇ൯റ്റ൪നെറ്റിലു് പ്രക്ത്യക്ഷപ്പെട്ടു. ഗാനങ്ങളു് പ്രസിദ്ധീകരിക്കപ്പെടുകയും ചെയു്തു.

സഹ്യാദ്രി ബുക്കു്സ്സു് & ബു്ളൂം ബുക്കു്സ്സു് തിരുവന്തപുരം ‘The Lotus Band ദി ലോട്ടസ്സു് ബാ൯ഡു്’ എന്നപേരിലു് ഇംഗ്ലീഷിലും ഫ്രഞു്ചിലും ഈ പുസു്തകം പ്രസിദ്ധീകരിക്കുന്നതി൯റ്റെ മുന്നൊരുക്കങ്ങളു് നടക്കുമ്പോളു് ഒരു മാന്യ മഹതിയുടെ അഭ്യ൪ത്ഥനവന്നു- ത൯റ്റെ ഭ൪ത്താവി൯റ്റെ ജീവിതകഥയാണതെന്നു് താനറിഞ്ഞുവെന്നും, പക്ഷെ താ൯ ജീവിച്ചിരിക്കുമ്പോളതു് പ്രസിദ്ധീകരിക്കരിക്കരുതെന്നും. രണു്ടുനൂറ്റാണു്ടുകാലം തമിഴു്നാടുമുതലു് കേരളംവരെ വിറപ്പിച്ച ഒരുകുടുംബത്തിലെ അങ്ങേയറ്റം അഭ്യസു്തവിദ്യനും അക്രമകാരിയുമായ ഒരു കുടിലഹൃദയ൯റ്റെ അക്രമജീവിതകഥ കേരളസമൂഹം വായിച്ചിരിക്കേണു്ടതല്ലേയെന്ന സന്ദേഹമുയ൪ന്നെങ്കിലും ജീവിതത്തിലേറ്റവും ബഹുമാനിക്കുന്ന, സു്നേഹിക്കുന്ന, സാധ്വിയായ ആ അദ്ധ്യാപികയുടെ അഭ്യ൪ഥന മാനിക്കപ്പെടേണു്ടതുതന്നെയാണു്, സംശയമില്ല. സ്വന്തം അച്ഛ൯റ്റെയും അമ്മയുടെയും മുഖത്തുനോക്കിയിരിക്കുന്നതിനേക്കാളു് എത്രയോ എത്രയോ അധികം മണിക്കൂറുകളാണു് നമ്മളു് നമ്മുടെ പ്രിയപ്പെട്ട അദ്ധ്യാപകരുടെ മുഖത്തു് നോക്കികൊണു്ടിരിക്കുന്നതു്! അവ൪ ജീവിച്ചിരിക്കുമ്പോളെന്നല്ല, ഒരിക്കലും ആ അക്രമപരമ്പരക്കഥ ചലച്ചിത്രമായെന്നല്ല, പുസു്തകമായിപ്പോലും പ്രസിദ്ധീകരിക്കേണു്ടെന്നു് തീരുമാനമായി. ബാല്യകാലത്തു് കണു്തുറപ്പിച്ചുവിട്ട മഹനീയജീവിതങ്ങളോടു് അത്രയെങ്കിലും നമ്മളു് ചെയ്യണം. അങ്ങനെ ഈപ്പുസു്തകത്തിലെ ഗാനങ്ങളു്മാത്രം ഇവിടെ അവശേഷിക്കുന്നു, അവ ഇവിടെ അവതരിപ്പിയു്ക്കുന്നു. എന്തും സംഭവിക്കാം, എന്നു് ഊഹിയു്ക്കാമല്ലോ.

ചിത്രം നി൪മ്മിക്കപ്പെട്ടില്ലെങ്കിലും ഗാനരചയിതാവും സംഗീതസംവിധായകനും ഉണു്ടായിരുന്നു. രണു്ടും ഒരാളു്തന്നെയായിരുന്നു, അതു് ഞാ൯തന്നെയുമായിരുന്നു. ചിത്രത്തി൯റ്റെ പേരു് 'ഗൂഡു്ലായി ഗ്രാമം' എന്നായിരുന്നതു് പുസു്തകമായപ്പോളു് 'ജലജപത്മരാജി' എന്നായി. ഈ ഗാനങ്ങളുടെ സംഗീതാംശം സംരക്ഷിക്കപ്പെടണമെന്നുള്ളതുകൊണു്ടു് അവയുടെ വീഡിയോകളു് ബ്ലൂം ബുക്കു്സു് ചാനലു് യൂ ട്യൂബിലൂടെ റിലീസുചെയു്തു. കഥയുടെ ഒറിജിനലു് കൈയ്യെഴുത്തുപ്രതി ബിജുവെന്ന ഒരു സഹപ്രവ൪ത്തകനെ ഡി. ടി. പി. ചെയ്യാനേലു്പ്പിച്ചതിലൂടെ നഷ്ടപ്പെട്ടുപോയി. ഏതെങ്കിലുമൊരുകാലത്തു് ആവഴി ആക്കഥയിനിയും പൊങ്ങിവന്നാലു് ഈ ലേഖക൯ ഉത്തരവാദിയല്ല. ഇനിയഥവാ കാലം ആവശ്യപ്പെടുകയാണെങ്കിലു് ഗൂഡു്ലായിഗ്രാമത്തി൯റ്റെ കഥ പുന:സൃഷ്ടിക്കപ്പെട്ടു് സഹ്യാദ്രിമലയാളത്തിലു് പ്രസിദ്ധീകരിക്കപ്പെട്ടുകൂടെന്നുമില്ല.

സഹൃദയമലയാളിയു്ക്കു് ഈ കൃതി സ്വീകാര്യമാവുമെന്നു് പ്രതീക്ഷിക്കുന്നു. മലയാള പുസു്തകരൂപം ഈ കൃതിയു്ക്കു് ഉദ്ദേശിച്ചിട്ടില്ലായിരുന്നു. ഈ രചനകളെക്കുറിച്ചുള്ള ആദ്യസൂചനകളു് പുറത്തുവന്നപ്പോളു്ത്തന്നെ പലരും രചയിതാവിനോടു് ചോദിച്ചിരുന്നു, ഈ ജലജയും പത്മയും രാജിയുമൊക്കെയാരാണെന്നു്. ജലജപത്മമെന്നതു താമര. രാജിയെന്നതു കൂട്ടം. ജലജപത്മരാജി എന്നതുകൊണു്ടുദ്ദേശിച്ചിട്ടുള്ളതു് താമരക്കൂട്ടം. താമരത്തോണി എന്നൊരു പുസു്തകം ഏതാനും ദശകംമുമ്പു് മലയാളത്തിലു് ഇറങ്ങിയിട്ടുള്ളതു് സു്മരിക്കുന്നു.

ഈ ലഘുരചനയെ സദയം സ്വീകരിക്കുക. ഈ ഗ്രന്ഥത്തിനുനലു്കുന്ന പരിഗണന എ൯റ്റെ മറ്റുപുസു്തകങ്ങളു്ക്കും നിങ്ങളു് നലു്കണമെന്നഭ്യ൪ത്ഥിക്കുന്നു.

സു്നേഹപൂ൪വ്വം നിങ്ങളുടെ,

പി. എസ്സു്. രമേശു് ചന്ദ്ര൯,
പത്മാലയം, നന്ദിയോടു്, പച്ച പോസ്റ്റു്,
തിരുവനന്തപുരം 695562, കേരളം.
തീയതി: 22-04-2018. 





https://www.youtube.com/watch?v=4t2e5N8aSKY

ഒന്നു്

ജലജപത്മപരാഗം 


ജലജപത്മ പരാഗമായെ൯
കവിത വിടരുംപോലു്
യമുനതന്നിരുകരയിലും മഴ-
നിഴലുവഴിയുംപോലു്
മഴനിഴലുവഴിയുംപോലു്,

കളകളം കളഹംസഗാനം
കരളിലുണരുംപോലു്
കളകളം കളഹംസഗാനം
കരളിലുണരുംപോലു്
കണ്ണുകളിലു് ഹൃദയരാഗം
ഇടറിനിലു്ക്കുന്നു.

കണ്ണുകളിലു് ഹൃദയരാഗം
ഇടറിനിലു്ക്കുന്നു.


അടുത്ത ഏതാനും ലക്കങ്ങളിലായി നിങ്ങളു്ക്കു് ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും കഥയും ഇവിടെ വായിക്കാം. ഈ കാലത്തിനുശേഷം ടെലിവിഷനെന്ന പ്രതിഭാസം നിലവിലു്വരുകയും സിനിമയിലു്ത്തന്നെ അത്ഭുതകരമായ മാറ്റങ്ങളു് നി൪മ്മാണ മേഖലയിലു് സംഭവിക്കുകയും ചെയു്തു. ഒന്നുകൂടി ഓ൪മ്മപ്പെടുതിക്കൊള്ളട്ടെ, എന്തും സംഭവിക്കാം.

Jalaja Padma Paraagam. 


Jalaja padma paraagamaayen
Kavitha vidarumpol,
Yamunathan irukarayilum mazha-
Nizhalu vazhiyumpol,
Mazhanizhalu vazhiyumpol,

Kalakalam kalahamsagaanam
Karalilunarumpol,
Kannukalil hrudayaraagam
Idarinilkkunnooo.


Opening lines from the book
________________
JALAJAPADMARAAJI

________________


https://www.amazon.com/dp/B07CKTQDC3 


About the Author P. S. Remesh Chandran: 

Editor of Sahyadri Books & Bloom Books, Trivandrum. Author of several books in English and in Malayalam. And also author of Swan: The Intelligent Picture Book. Born and brought up in the beautiful village of Nanniyode in the Sahya Mountain Valley in Trivandrum, in Kerala. Father British Council trained English teacher and Mother University educated. Matriculation with distinction and Pre Degree Studies in Science with National Merit Scholarship. Discontinued Diploma studies in Electronics and entered politics. Unmarried and single. 

Author of several books in English and in Malayalam, mostly poetical collections, fiction, non fiction and political treatises, including Ulsava Lahari, Darsana Deepthi, Kaalam Jaalakavaathilil, Ilakozhiyum Kaadukalil Puzhayozhukunnu, Thirike Vilikkuka, Oru Thulli Velicham, Aaspathri Jalakam, Vaidooryam, Manal, Jalaja Padma Raaji, Maavoyeppoleyaakaan Entheluppam!, The Last Bird From The Golden Age Of Ghazals, Doctors Politicians Bureaucrats People And Private Practice, E-Health Implications And Medical Data Theft, Did A Data Mining Giant Take Over India?, Will Dog Lovers Kill The World?, Is There Patience And Room For One More Reactor?, and Swan, The Intelligent Picture Book. 

Face Book: https://www.facebook.com/psremeshchandra.trivandrum
Twitter: https://twitter.com/PSRemeshChandra
Google Plus: https://plus.google.com/+PSRemeshChandran
You Tube: http://www.youtube.com/user/bloombooks/videos
Blog: http://sahyadribooks-remesh.blogspot.com/
Site: https://sites.google.com/site/timeuponmywindowsill/
E-Mail: bloombookstvm@gmail.com
 
Post: P. S. Remesh Chandran, Editor, Sahyadri Books, Trivandrum, Padmalayam, Nanniyode, Pacha Post, Trivandrum- 695562, Kerala State, South India. 





1 comment:

  1. This comment has been removed by a blog administrator.

    ReplyDelete